*വാക്കോ ഇന്ത്യ സീനിയർ നാഷണൽ ബോക്സിംങ് ചാമ്പ്യൻ തറമ്മൽ സാബുവിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നെറ്റ്‌വ റെസിഡൻ്റ്സ് സ്വീകരണം നൽകി*

തിരൂർ : ചത്തീസ്ഘട്ട് റായ്പൂരിൽ വെച്ച് നടന്ന വാക്കോ ഇന്ത്യാ സീനിയർ ആൻ്റ് മാസ്റ്റേഴ്സ് നാഷണൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ് 2025-ൽ കേരളത്തിന്നു വേണ്ടി മത്സരിച്ച് സിൽവർ മെഡൽ നേടിയ മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ കുടുംബാംഗം തറമ്മൽ സൈത് മുഹമ്മദ് എന്ന സിസ്‌ലർ കുഞ്ഞാവയുടെ മകൻ തറമ്മൽ മുഹമ്മദ് സാബുവിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പൂമാലയും ബൊക്കെയും നൽകി നെറ്റ്‌വ രക്ഷാധികാരി കെകെ റസാക്ക് ഹാജിയുടെ നേതൃത്വത്തിൽ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഗംഭീര സ്വീകരണം നൽകി സെക്രട്ടറി കെപി നസീബ് മാസ്റ്റർ , എംപി രവീന്ദ്രൻ, വി ഷമീർ ബാബു, ഭാസി തിരൂർ, കെഎം അഷറഫ് മാസ്റ്റർ , കെ കരുണകുമാർ, ഉമ്മ എൻ റസിയ കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.