
മലപ്പുറം :മതേതര വിദ്യാഭ്യാസം ഇന്നത്തെ വെല്ലുവിളികൾ ‘എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ ഫസൽ ഗഫൂർ നിർവഹിച്ചു. എം ഇ എസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എം ഇ എസ് മലപ്പുറം ജില്ല സെക്രട്ടറി ഉമ്മർ ഗുരുക്കൾ സ്വാഗതം പറഞ്ഞു. മുൻ എം എൽ എ അഡ്വക്കേറ്റ് കെ എൻ എ ഖാദർ, കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോക്ടർ പി ജെ വിൻസെന്റ് തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.എം ഈ എസ്
സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ, ജില്ലാ ഭാരവാഹികളായ നൗഷാദ് എടവണ്ണ, ഷുക്കൂർ പാണ്ടിക്കാട്, ഇ ഉബൈദുള്ള, കെ. അബ്ദുൽജലീൽ, ഇസ്മായിൽ പൊന്നാനി, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എം അബ്ദുൽഖാദർ ഷെ രീഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply