കുറ്റിപ്പുറം :കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് അമീനയുടെ മരണവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലെ മാനേജർ അബ്ദുറഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തത് SDPI നേതാവിൻ്റെ വീട്ടിൽ നിന്നുമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ മുതൽ തുടങ്ങിയ അപവാദ പ്രചാരണം CPIM, DYFl നേതൃത്വം അറിഞ്ഞ് തന്നെയാണോ നടത്തുന്നത് എന്ന് CPIM, DYFI നേതൃത്വം വെക്തമാക്കണമെന്നും,
അമീനയുടെ മരണവുമായി ബന്ധപ്പെട്ട് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന കുറ്റിപ്പുറത്തെ CPIM, DYFI രീതി ജനം മനസ്സിലാക്കുമെന്നും, അബ്ദുറഹ്മാനെ അറസ്റ്റ് ചെയ്ത SDPI യുടെ ആ നേതാവിൻ്റെ വീടും പേരും പുറത്ത് വിടാൻകൂടി അപവാദ പ്രചാരണം നടത്തുന്നവർ മുന്നോട്ട് വരണമെന്നും പറഞ്ഞു.
അമീനയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് മുന്നോട്ട് വന്ന പ്രസ്ഥാവമാണ് SDPI.
പാർട്ടിവിരോധമുള്ള ദേശാഭിമാനി ലേഖകൻ കൊടുത്ത വാർത്ത അപ്പടി വിഴുങ്ങാതെ കാര്യങ്ങൾ വസ്തുതാപരമായി അറിഞ്ഞ് പ്രതികരിക്കണമെന്നും SDPI കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ടി നൗഷാദ് പറഞ്ഞു.
Leave a Reply