രവിമേലൂർ

എറണാകുളം:ആലുവ കോമ്പാറ ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ആലുവ ഈസ്റ്റ്, എടത്തല, ഇൻഫോപാർക്ക്, വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിർ വധശ്രമം, കവർച്ചാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിർ പ്രതിയാണ്. മെയ് 16 ന് വരാപ്പുഴയിലെ ഒരു ബാറിൽവച്ച് വിഷ്ണു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വരാപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ആലുവ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം കേഴ്സൻ, അസി. സബ്ബ് ഇൻസ്പെക്ടർമാരായ വിനിൽ കുമാർ, ഫയാസ്, സീനിയർ സി പി ഒ മാരായ കെ.ആർ പ്രമോദ്, എം. വി ബിനോയ്, സി പി ഒ മേരി ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.