തിരൂർ :എം ഇ എസ് വജ്ര ജൂബിലിയുടെ ഭാഗമായി എം ഇ എസ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നു.സെമിനാറിന്റെ സംസ്ഥാന തല ഉദ്ഘാടനം തീരുർ ട്രസ്റ്റ്‌ പ്ലാസ ഓഡിറ്റോറിയത്തിൽ 25/07/25 ന് വെള്ളിയാഴ്ച്ച ഉച്ചക്ക്‌ ശേഷം 2.30 ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോക്ടർ പി എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. ” മതേതര വിദ്യാഭ്യാസം ഇന്നത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ അഡ്വക്കറ്റ് KNA ഖാദർ Ex-MLA, ഡോക്ടർ പിജെ വിൻസെന്റ് തുടങ്ങിയവർ പങ്കെടുക്കും.

വാർത്ത സമ്മേളനത്തിൽ എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ഷാഫി ഹാജി, ജില്ലാ സെക്രട്ടറി ഉമ്മർ ഗുരുക്കൾ, താലൂക് പ്രസിഡൻ്റ് ശറഫുദ്ധീൻ തെയ്യമ്പാട്ടിൽ, കെ അബ്ദുൽ ജലീൽ, നജ്മുദ്ദീൻ കല്ലിങ്ങൽ, സലാം പി ലില്ലിസ് , റഷീദ് ചക്കുങ്ങൽ , യൂനിറ്റ് സെക്രട്ടറി കെകെ റസാക്ക്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.