
സഹാരൻപൂർ, യു പി.:2006 ജൂലൈ 11ന് മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ നടന്ന സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വിട്ടയച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ അപ്പീൽ നൽകിയ നടപടിയിൽ വഹ്ദത്-ഇ-ഇസ്ലാമി ഹിന്ദിന്റെ അഖിലേന്ത്യാ അമീർ ജനാബ് സിയൗദ്ദീൻ സിദ്ദിഖി അത്ഭുതം രേഖപ്പെടുത്തി. 2015-ൽ Special Maharashtra Control of Organised Crime Act (MCOCA) കോടതി അഞ്ചുപേർക്കു വധ ശിക്ഷയും മറ്റ് ഏഴുപേർക്കു ജീവപര്യന്തം തടവുമാണ് വിധിച്ചിരുന്നത്. ഈ വിധികളെയാണ് ബോംബെ ഹൈക്കോടതി പൂർണമായി റദ്ദാക്കിയതും അസാധുവാക്കിയതും.
ഹൈക്കോടതിയുടെ ഈ വിധി സർക്കാർ ഭീകര വിരുദ്ധ നിയമങ്ങൾ ദുർവിനിയോഗം ചെയ്തതെന്നും, അവയെ ദുരുദ്ദേശത്തോടെയാണ് നടപ്പിലാക്കിയതെന്നും തെളിയിക്കുന്നതാണെന്ന് സിദ്ദിഖി പറഞ്ഞു. നിരപരാധികളായ ഈ ആളുകൾ 19 വർഷം ജയിലിൽ കഴിയേണ്ടിവന്നത് ഈ നിയമം തെറ്റായ നടപ്പിലാക്കിയതിന്റെ ദുഷ്പ്രഭാവമാണ് യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും പിടിക്കപ്പെടാതെ പോവുകയാണ്. കുറ്റവാളികളെ ശിക്ഷിക്കാതെ നിരപരാധികളെ ശിക്ഷിക്കുകയെന്നത് ജനങ്ങളുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും നിയമ വ്യവസ്ഥിയോടുള്ള വിശ്വാസം തകർക്കുന്ന കുറ്റകരമായ സമീപനമാണ്. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിലൂടെ മാത്രമേ ജനങ്ങളുടെ സുരക്ഷയും നിയമത്തിന്റെ ആധിപത്യവും ഉറപ്പാക്കാൻ സാധിക്കുകയൊള്ളൂ.
മുംബൈ ഹൈക്കോടതിയുടെ ഈ നീതിമുള്ള തീരുമാനം നിയമത്തിന്റെ ആധിപത്യം നിലനിര്ത്തുകയും ജനവിശ്വാസം ഉയർത്തുകയും ചെയ്യുന്നുവെന്നും, സുപ്രീംകോടതിയിൽ പോലും ഈ നിരപരാധിത്വം തെളിയപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി പ്രതികളായ എല്ലാവരോടും അനുഭൂതി പ്രകടിപ്പിച്ച അമീർ സിയാഉദ്ദീൻ സിദ്ദിഖി, അവർക്കെതിരേ തെറ്റായ കുറ്റങ്ങൾ ചുമത്തി 19 വർഷം ജയിലിൽ കഴിയേണ്ടിവന്നതിനെ അതി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് വിലയിരുത്തി. അവരുടെ ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെട്ടുവെന്നും അവരുടെ കുടുംബങ്ങളും ബന്ധുക്കളും ഭീകരവാദത്തിന്റെ പേരിൽ ഇസ്ലാമോഫോബിയയുടെ ഇരയായതായും അദ്ദേഹം പറഞ്ഞു. എന്നാൽ സമൂഹത്തിൽ നല്ല മാതൃകയായിട്ട് മുന്നോട്ട് പോവാനും എല്ലാ വെല്ലുവിളികളെയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാനും വിജയിക്കാനുമുള്ള ആത്മധൈര്യം അവർക്കുണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Leave a Reply