
ആലത്തിയൂർ:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തിൽ ആലത്തിയൂർ
കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾ ജില്ലാ തലത്തിൽ വിജയിച്ചു.
ശാസ്ത്രപ്രതിഭകളായ പിഹാനിയ റഹ്‌മാൻ, ഇ.മുഹമ്മദ് സയാൻ എന്നിവരാണ് നേട്ടത്തിനർഹരായത്.
സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കെ ഡിസ്കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികൾക്ക് 25,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞും ഡയപർ നിർമാർജനം ചെയ്യുന്ന ഉപകരണം വികസിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.
സ്കൂളിലെ വൈ.ഐ. പി. ക്ലബ് കൺവീനർ കെ വി ഷൗക്കത്താണ് വിദ്യാർഥികൾക്കാവശ്യമായ പിന്തുണ നൽകുന്നത്.
വിദ്യാർഥികളെ പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, പ്രധാനാധ്യാപിക എം. ബിന്ദു, പിടിഎ പ്രസിഡന്റ് എൻ.അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി ടി പി സുബൈർ, മാനേജർ ഇൻ ചാർജ് ഡോ. കെ ഇബ്രാഹിം, എന്നിവർ അനുമോദിച്ചു.

Leave a Reply