തിരൂർ : അസം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ എസ് ഡി പി ഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി
എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഫാസിസ്റ്റുകൾ ഭരിക്കും ആസാമിൽ നരനായാട്ടിൽ ക്രൂരതകളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പരമ ദരിദ്ര പൗരന്മാർ രാപ്പകൽ ഇല്ലാതെ പണി ചെയ്തു തന്റെ കുടിലുകളിൽ തളർന്നുറങ്ങുന്ന സമയങ്ങളിൽ കുടിലുകൾ ഇടിച്ചു നിരത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് തുടർന്നും നടത്താമെന്നാണ് നിങ്ങളുടെ മോഹമെങ്കിൽ നിങ്ങൾ ഉറങ്ങുന്ന മണിമാളികകൾ പോലും നിങ്ങൾക്ക് സുരക്ഷിതമാവില്ല എന്ന് ഓർമിപ്പിക്കുകയാണ്. പാവപ്പെട്ട പൗരന്മാരെ സ്വന്തം ജന്മനാട്ടിൽ നിന്ന് നാടുകടത്തുമ്പോൾ അത് കാണാതിരിക്കാൻ കഴിയില്ല എന്നും രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രകടനത്തിൽ സൂചിപ്പിച്ചു. താഴെപാലത്തു നിന്നും തുടങ്ങിയ പ്രകടനം തിരൂർ നഗരം ചുറ്റി ബസ്റ്റാൻന്റിൽ സമാപിച്ചു. എസ്ഡിപിഐ തിരൂർ മുൻസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ, വൈസ് പ്രസിഡണ്ട് ഹംസ അന്നാര, ആദംകുട്ടി,ഷെഫീഖ് അഷ്റഫ് , ഹമീദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.