പരപ്പനങ്ങാടി :ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ ദേശീവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി യുടെ കീഴിൽ പരപ്പനങ്ങാടിയിലും എടരിക്കോടും പ്രതിഷേധ പ്രകടനം സങ്കടിപ്പിച്ചു..

പരപ്പനങ്ങാടിയിൽ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ ഉദ്ഘാടനം നിർവഹിച്ചു.

ബുഡോസർ ഭീകരതയിലൂടെ പൗരന്മാരെ നാടുകടത്താനും, ഇല്ലായ്മ ചെയ്യാനുമുള്ള സംഘ്പരിവാർ അജണ്ട ഇന്ത്യൻ ജനത തെരുവിൽ പ്രതിരോധിക്കുമെന്ന് അദ്ധേഹം പറഞ്ഞു.

ഒരു മാസം കൊണ്ട് 4000 വീടുകളും ആരാധാനാലയങ്ങളും തകർക്കുമ്പോൾ നിശബ്ദമായി നോക്കി കാണുന്ന സമൂഹം രാജ്യത്തിന് അപമാനമാണന്നും അദ്ധേഹം കൂട്ടി ചേർത്തു

മണ്ഡലം വൈസ് പ്രസിഡന്റ്‌ സിദ്ധീഖ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ നൗഫൽ സി പി .. അബ്ദുൽ സലാം.. മുഹമ്മദലി തിരൂരങ്ങാടി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.