
രവിമേലൂർ
കൊടകര : ചാരായം വാറ്റി വില്‍പ്പന നടത്താനായി ടെറസിന് മുകളിൽ വാഷും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ച സ്റ്റേഷൻ റൗഡിയെ കൊടകര പോലീസ് അറസ്റ്റുചെയ്തു. കൊടകര വട്ടേക്കാട് ദേശത്ത് പള്ളത്തേരി വീട്ടിൽ ദീപു(41) വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ് അറസ്റ്റ് ചെയ്തത്.
വട്ടേക്കാട് SNDP ഗുരുമന്ദിരത്തിന് സമീപത്തുള്ള ഇയാളുടെ വീടിൻറ ഓപ്പൺ ടെറസിന് മുകളിൽ നിന്ന് 150 ലിറ്റർ വാഷും, ചാരായം വാറ്റാനുപയോഗിക്കുന്ന വാറ്റുപകരണങ്ങളും, ഗ്യാസ് സ്റ്റൌവും പിടിച്ചെടുത്തു.
ദീപുവിന് ഊട്ടി പോലീസ് സ്റ്റഷനിൽ കവർച്ച ചെയ്ത് കൊലപാതകം നടത്തിയ കേസും കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസും മഞ്ചേരി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസും തലശ്ശേരി പോലീസ് സ്റ്റേഷനിൽ വീട് അതിക്രമിച്ച് കയറി മോഷണം നടത്തിയ ഒരു കേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ് , സബ്ബ് ഇൻസ്പെക്ടർ ഡെന്നി, എ എസ് ഐ മാരായ ആഷ്ലിൻ ജോൺ, ഷീബ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, സജീഷ്, പ്രതീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Leave a Reply