
രവിമേലൂർ
കൊടകര : കൊടകര പുലിപ്പാറകുന്ന് സ്വദേശി വള്ളിവട്ടത്തുകാരൻ വീട്ടിൽ അഖിൽ 32 വയസ്സ്, സുഹൃത്തായ ലാറ എന്ന് വിളിക്കുന്ന കൊടകര പുലിപ്പാറകുന്ന് സ്വദേശി തച്ചനായൻ വീട്ടിൽ റെനീഷ് 32 വയസ് എന്നിവരെ ഇരുമ്പു പൈപ്പുു കൊണ്ടും വാളുകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര പുലിപ്പാറകുന്ന് സ്വദേശി വള്ളിവട്ടത്തുകാരൻ വീട്ടിൽ നിഖിൽ 32 വയസ്സ്, കൊടകര പുലിപ്പാറകുന്ന് സ്വദേശി ഷാരത്ത് വീട്ടിൽ ഭഗിഷ് 32 വയസ് എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.
അഖിലും സുഹൃത്ത് റെനീഷും പ്രതി നിഖിലും കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളാണ്. ഇവർ മുമ്പ് സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ഇവരുടെ പേരിൽ കൊടകര പോലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. ഇതിനെ തുടർന്ന് നിഖിൽ കാപ്പകേസിൽ പ്രതിയായി ജയിലിൽ പോയ സമയം അഖിൽ സഹായിക്കാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ അഖിലിനെയും റെനീഷിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
നിഖിൽ കൊടകര പോലീസ് സ്റ്റേഷനിൽ വധശ്രമം അടിപിടി തുടങ്ങി ഏഴ് ക്രിമനൽക്കേസിലെ പ്രതിയാണ്. കൂടാതെ നിഖിലിനെ 2022 ൽ ഒരു തവണയും 2024 ൽ രണ്ട് തവണയും കാപ്പ പ്രകാരം നാടുകടത്തിയട്ടുള്ളതുമാണ്.
കൊടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡെന്നി, എ.എസ്.ഐ. ഗോകുലൻ, എസ്.സി.പി.ഒ മാരായ സജീഷ് കുമാർ, അജി, അബിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply