സന്ദീപ് ദീക്ഷിത്

ന്യൂഡൽഹി: സീനിയർ ജേണലിസ്റ്റ്സ് ഫോറം ഡൽഹി ഘടകത്തിന്റെ പ്രസിഡന്റായി ദി ഹിന്ദു , ട്രബ്യൂണൽ പത്രങ്ങളിൽ പ്രവർത്തിച്ച സന്ദീപ് ദീക്ഷിത് തിരഞ്ഞെടുക്കപ്പെട്ടു.
ജോർജ് കള്ളിവയൽ (ദീപിക) ആണു സെക്രട്ടറി.
മറ്റ് ഭാരവാഹികൾ: അതിഥി നിഗം (വൈസ് പ്രസി) പി.ജി.ഉണ്ണികൃഷ്ണൻ (ജോയന്റ് സെക്രട്ടറി) പി. സുന്ദർ രാജൻ (ട്രഷറർ)
കേരള ഹൗസിൽ നടന്ന ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ യോഗത്തിലാണു ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ സന്ദീപ് ദീക്ഷിത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ , നാഷണൽ കോൺഫറൻസ് കോർഡിനേറ്റർ എൻ.പി.ചെക്കുട്ടി ,ആനന്ദം പുലിപാലുപുല, (തെലുങ്കാന ) ബേനു ധർപാണ്ട (ഒറീസ്സ ) പരമാനന്ദ് പാണ്ടെ , ഗോപാൽ മിശ്ര, ആർ. പ്രസന്നൻ , ജോർജ് കള്ളി വയൽ,എൻ. അശോകൻ ,പി.എം.നാരായണൻ ,എം.കെ. അജിത് കുമാർ , റിമ ശർമ്മ, കുശാൽ ജീനാ , ജോസഫ് മാളിയക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 19, 20, 21 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ജോർജ് കള്ളിവയൽ

Leave a Reply

Your email address will not be published.