കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സാധ്യമായ കൈത്താങ്ങ് നൽകുന്നത് ജീവിതത്തിലെ ഏറ്റവും മഹത്തായ ദൗത്യമാണെന്ന് അഡ്വക്കറ്റ് ടി സിദീഖ് എം.എൽ.എ.

വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ്, അല്ലാമാ ഇക്ബാൽ ഫൗണ്ടേഷൻ ട്രസ്റ്റ്‌ മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ദുരിത ബാധിതർക്കായി ‘അതിജീവനത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം..

വഹദത്ത് സംസ്ഥാന അധ്യക്ഷൻ ഡോക്ടർ പി. മുഹമ്മദ് ഇസ്ഹാഖ് ആധ്യക്ഷം വഹിച്ചു..
വഹ്ദത്ത് അഖിലേന്ത്യാ അമീർ സിയാവുദ്ധീൻ സിദ്ധീഖി മുഖ്യപ്രഭാഷണം നിർവഹിച്ചു… സംസ്ഥാന സെക്രട്ടറി
പി.ജലാലുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ബുഖാരി, നഈമ് തോട്ടത്തിൽ, ഗഫൂർ വെണ്ണിയോട്, മൻസൂർ മുണ്ടക്കൈ എന്നിവർ ആശംസകൾ നേർന്നു…

അർഹരായ ദുരിത ബാധിതർക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷ്യ കാർഡും തൊഴിലുപകരണ സാമ്പത്തിക സഹായവും വിതരണം ചെയ്തു…

മൂസ കൂട്ടിൽ ഖിറാഅത്തും യഹ് യ ഖാൻ തലക്കൽ സ്വാഗതവും ടി.കെ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.