വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റിലെ താളിയോല ഗ്രന്ഥം രാഷ്ട്രപതി ഭവനിലെ എക്സിബിന് വേണ്ടി നൽകി.രാാഷ്ട്രപതി ഭവനിൽ 25 ന് നടക്കുന്ന എക്സിബിഷനിൽ പ്രദർശന ത്തിനായി കാലിക്കറ്റിലെ ഗ്രന്ഥ പുരയിൽ സൂക്ഷിച്ച പുരാണതാളിയോല ഗ്രന്ഥങ്ങ ളായ കൃഷ്ണഗാധ, രാമായണം എന്നിവയാണ് രാഷ്ട്രപതി ഭവനിൽ നിന്നെത്തിയ എക്സിബിഷൻ കോ-ഓർ ഡിനേറ്റർ കൂടിയായ ഫിനാൻഷ്യൽ അഡ്വൈസർ ഡോ. സുനീഷിന് നൽകിയത്. രാഷ്ട്രപതി ഭവൻ്റെ ആവ ശ്യപ്രകാരം വിസിയുടെ നിർദ്ദേശത്തിൻ്റെ ഉത്തരവിന് വിധേയമായി സ്റ്റോക്ക് രജി സ്റ്ററിൽ രേഖപ്പെടുത്തി താൽക്കാലിക ആവശ്യത്തിന് എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ ലോണായാണ് നൽകിയതെന്ന് താളിയോല ഗ്രന്ഥപ്പുരയുടെ ചുമതല വഹിക്കുന്ന ലൈബ്രറി & ഇൻഫർമേഷൻ സയൻസിൻ്റെ മേധാവി പ്രൊ ഫ.ഡോ. ടി എം വാസു ദേവൻ വ്യക്തമാക്കിയത്.ഇന്ത്യയിലെ പതിനൊന്നോളം ഇതര സംസ്ഥാനങ്ങളിൽ നിന്നും എക്സിബിഷന് ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് കാലിക്കറ്റിൽ നിന്ന് താളിയോല ഗ്രന്ഥങ്ങൾ കൈമാറിയത്.

Leave a Reply

Your email address will not be published.