തിരൂർ:- മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് വ്യാപാര സംരഭകനായ കെകെ മൊയ്തീൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കെ മുസ്തഫ ഹാജിയെ പൊന്നാനി എംപി ഡോക്ടർ അബ്ദുസമദ് സമദാനി സന്ദർശിച്ചു.
എം പിയുടെ ബാല്യകാലത്ത് കോട്ടക്കലിൽ നിന്നും തിരൂരിൽ വന്ന് 350 രൂപക്ക് ഫിലിപ്സ് റേഡിയോ വാങ്ങിയ കഥകൾ മുതൽ പൂർവ്വകാല സ്മരണകൾ പങ്കുവെച്ചു . ഇപ്പോൾ കട നടത്തുന്നത് മൂന്നാം തലമുറയാണ്. നൂറ് വർഷത്തിലതികമായി സ്ഥാപനം പ്രവർത്തിച്ചു വരുന്നു.എംപിയുടെ സന്ദർശനവേളനയിൽ മക്കളായ അബ്ദുൽ ലത്തീഫ്, അബ്ദുൽ റസാക്ക് എന്നിവർ കൂടെ ഉണ്ടായിരുന്നു. മുസ്തഫ ഹാജിയുടെ വാപ്പയായ കെ കെ മൊയ്തീൻ ആണ് കമ്പനിക്ക് തുടക്കം കുറിച്ചത് .

Leave a Reply

Your email address will not be published.