അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് ആന്റി റാ​ഗിംങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രണ്ട്, മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്കായി റാ​ഗിംങ്ങ് വിരു‍ദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നിലമ്പൂർ പോലീസ് സ്റേറഷനിലെ എസ്. എച്ച്. ഓ. സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. റാ​ഗിംങ്ങിന്റെ വിവിധ തലങ്ങളെക്കുറിച്ചും റാ​ഗിംങ്ങ് എന്ന ക്രിമിനൽ കുറ്റകൃത്യത്തിന്റെ നിയമവശങ്ങളെക്കുറിച്ചും സുനിൽ പുളിക്കൽ വിദ്യാർത്ഥികളുമായി സംവദിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മുസ്തഫാ ഫാറൂഖ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ ഡോ. ജാബിർ അമാനി, മലയാള വിഭാ​ഗം മേധാവി ഡോ. ഇ. സി. ഹസ്ക്കറലി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.