കൊളോണിയൽ കാലത്തെ ഉദ്യോഗസ്ഥ ജീവിതം പഠന വിഷയമാക്കി പി എച് ഡി ഡോക്റ്ററേറ്റ് നേടിയിരിക്കുകയാണ് മുണ്ടത്തോട്ട് സൗദ, ഒഴൂർ തലക്കട്ടൂർ സ്വാദേശിയായ സൗദ ദൽഹി ജവഹർ ലാൽ നെഹ്‌റു Jസർവകലാശാല (ജെ എൻ യൂ)ചരിത്ര പഠന കേന്ദ്രത്തിൽ നിന്നാണ് ഈ അക്കാദമിക നേട്ടം കൈവരിച്ചത്,കോളനി ഭരണത്തിൻ കീഴിലെ ഉദ്യോഗസ്ഥർ മലബാർ സമൂഹത്തിൽ നടത്തിയ സ്വാധീനം വിഷയമാക്കി ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ശേഷമാണ് സൗദ സമാന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയത്.ഇന്ന് നാം അറിയുന്ന മലബാർ അതിർത്തികൾക്ക് പുറത്തുള്ള, ഇന്ത്യ ഉപഭൂഖണ്ഡത്തിലെ സമുദ്രാതിർത്തിയിൽ ഉൾകൊള്ളുന്ന മുഴുവൻ പ്രദേശങ്ങളുമാണ് മലബാർ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്ന് സൗദ പറഞ്ഞു, ഒരു പഠന വിഷയം എന്നതിനപ്പുറം നമ്മുടെ പരിസരം അനുഭവിച്ച സൗകര്യങ്ങളും ക്ലേശങ്ങളും അറിയാനും രേഖപ്പെടുത്തി വരും തലമുറയ്ക്ക് അറിയിക്കാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സൗദ അഭിപ്രായപ്പെട്ടു.

1800 മുതൽ 1947 വരെയുള്ള കൊളോണിയൽ കാലഘട്ടത്തിലെ മലബാറിലെ ഉദ്യോഗസ്ഥരുടെ സമീപനവും വ്യപനവും അവരുടെ മാനസിക സാമൂഹിക ക്രിയ വിക്രയങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് പ്രബന്ധ വിഷയം,ഭീകരവും ക്രൂരവുമായ സമര യുദ്ധമുഖത്തും,മനുഷ്യത്വപരമായ ചില സൗഹൃദങ്ങളും അടുപ്പങ്ങളും തന്റെ ഗവേഷണ യാത്രയിൽ ശ്രദ്ധിച്ചതായി സൗദ അഭിപ്രായപ്പെട്ടു ജ്യൂവൽ മലബാർ അടക്കമുള്ള ഗ്രന്ഥങ്ങൾ സൗദ ഉദാഹണമായി സൂചിപ്പിച്ചു. ഇന്ത്യ ചരിത്ര കോൺഗ്രസ്സ് ,കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയ പരിപാടികളിൽ നിരവധി തവണ വിഷയാവതരണം നടത്തിയ സൗദയുടെ ഗവേഷണ തീസിസുകൾ അനേകം ചരിത്ര ജേർണനലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്,

മുണ്ടതോട്ട് അലവിയുടെയും നഫീസയുടെയും മകളായ സൗദ ഡൽഹിയിൽ സ്വാകാര്യ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ആയി സേവനം ചെയ്‌തു വരികയാണ് .
ചരിത്ര വിജയം നേടിയ സൗദ മുണ്ടത്തോട്ടിനെ ദുബായ് കെ എം സിസി ഒഴൂർ പഞ്ചായത്ത് കമ്മറ്റി ആദരവ് നൽകുമെന്ന് മലബാർ ചരിത്ര ഗവേഷകൻ ശരീഫ് മലബാർ പറഞ്ഞു. ജൂലായ് പതിനെട്ടിന് അയ്യായ വെള്ളച്ചാൽ എംകെ പ്ലാസയിൽ നടക്കുന്ന സ്നേഹാദരം പരിപാടിയിൽ സൗദയെ ആദരിക്കും.കലാ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഗവേഷണ പത്രപ്രവർത്തന മേഖലയിൽ ഉള്ളവരെ ആദരിക്കാനും മുൻഗാമികളെ അനുസ്മരിക്കുവാനും വേണ്ടി യുള്ള വേദിയാണ് കെഎംസിസി സ്നേഹാദരം പരിപാടി.

Leave a Reply

Your email address will not be published.