കെ.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ല സമിതി സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് വളാഞ്ചേരി നഗര സഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

വളാഞ്ചേരി : കെ. എസ്.ടി. യു കുറ്റിപ്പുറം ഉപജില്ലാ സമിതി നീതിനിഷേധ സർക്കാറിനെതിനെ വളാഞ്ചേരി ബസ്സ്റ്റാൻ്റ് പരിസരത്ത്
കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. വളാഞ്ചേരി നഗര സഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് ഫൈസൽ കൊടുമുടി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. കെ. എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ. മുസ്തഫ, ജില്ലാ അസോസിയേറ്റ്
സെക്രട്ടറി ജലീൽ വൈരങ്കോട്, ജില്ലാ വൈസ് പ്രസിഡൻ്റ് പി. അബൂബക്കർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
എ.പി. സാബിർ, പി.ജെ. അമീൻ, യൂനുസ് മയ്യേരി ,പി.സാജിദ്, ടി.പി. സുൽഫീക്കർ,റഹീം വലപ്പത്ത്, പി.കെ. ഷമീർ അലി, ഇ.കെ. മുഹമ്മദ്,
ഹഫ്സത്ത് അടിയാട്ടിൽ, കെ.പി. ഷാനിറ, പി. മുബഷിറ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.