വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:ചരിത്ര ഗവേഷകയും കാലടി സംസ്കൃത സർവ്വകലാശാലശാല പയ്യന്നൂർ ക്യാമ്പസിലെ ഗസ്റ്റ് ലക്ചറുമായ ഡോ.കെ ഷിബിയുടെ ഭഗവാൻ അയ്യപ്പ ൻ ഒരു ബൗദ്ധദേവൻ എന്ന രണ്ടാമത് പുസ്തകം നാളെ (15-ന്) വൈകുന്നേരം5-ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ഓരോ കാലത്തെയും ചരിത്രരേഖകളിൽ എങ്ങനെയാണ് അയ്യപ്പനെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അത് ഏത് സമൂഹത്തെയാണ് പ്രതിനി ധീകരിക്കുന്നതെന്നും വിശകലനം ചെയ്യുന്ന വളരെ ലളിതമായ ചരിത്രരചന ശൈലിയാണ് ഡോ. പി ഷിബി ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല സത്യസന്ധവുംസർഗാത്മകവുമായ ചരിത്രരചനയാണ് ആവിഷ്കരിക്കപ്പെടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം വള്ളിക്കുന്ന് യൂണിറ്റ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത് വള്ളിക്കു ന്ന് അത്താണിക്കൽ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ പുസ്തകം ഏറ്റുവാങ്ങും. കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം പ്രൊഫ. ഡോ.പി ശിവദാസൻ പുസ്തകം പരിചയപ്പെ ടുത്തി സംസാരിക്കും.സം ഘാടകസമിതി ചെയർമാൻ ഋഷികേഷ്കുമാർ പി അധ്യ ക്ഷത വഹിക്കും.പത്രസമ്മേ ളനത്തിൽ ഹൃഷികേശ് കുമാ ർ (സംഘാടകസമിതി ചെയ ർമാൻ),ഒ മുരളീധരൻ (സം ഘാടകസമിതി ജനറൽ കൺവീനർ ആൻഡ് സെക്രട്ടറി പു .ക. സ .വള്ളിക്കുന്ന് യൂണിറ്റ്),ഡോ.കെ ഷിബി (എഴുത്തുകാരി ഗസ്റ്റ് ലക്ചറർ കാലടി സർവകലാശാല പയ്യന്നൂർ ക്യാമ്പസ്),പ്രേമൻ പരുത്തിക്കാട് സിപിഐഎം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.