മലപ്പുറം:സിപിഐ എം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായിരുന്ന എൻ കണ്ണനെതിരെ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയ വൺ നടത്തുന്ന വർഗീയ, ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജനാധിപത്യ സമൂഹം ശബ്ദമുയർത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.
1999 മാർച്ച് 23ന് എൻ കണ്ണൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷൻ രേഖ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദ സംഘടനയായ എൻഡിഎഫിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലയെക്കുറിച്ചാണെന്ന് വരുത്തുകയാണ് മീഡിയ വൺ ചെയ്തത്. ഈ പെരുംകള്ളം തുറന്നുകാട്ടപ്പെട്ടു. സ്വന്തം കാലിലെ മന്ത് മറച്ചുവച്ച് വഴിയെ പോകുന്നവരെ “മന്തുകാലാ’ എന്ന് ആക്ഷേപിക്കുന്ന നിലയിലേക്ക് മീഡിയ വൺ ചാനലും ദാവൂദും തരംതാണു. ഇത് ജേർണലിസമല്ല, ജീർണലിസമാണ്. എൻ കണ്ണൻ എന്ന പൊതുപ്രവർത്തകനെ സമൂഹമധ്യത്തിൽ വ്യക്തിഹത്യ ചെയ്യാൻ നടത്തിയ നീക്കം അപലപനീയമാണ്. ഈ തെറ്റായ പ്രവണതയ്ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
Politics
Leave a Reply