പരപ്പനങ്ങാടി:പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (വയസ്സ് 24)നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനോടുവിൽ അറസ്റ്റ് ചെയ്തത്.അയാളുടെ വീട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ 40ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടിച്ചെടുക്കുകയായിരുന്നു.ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും.പൈങ്ങോട്ടൂർ,ചേട്ട്യാർമാട്,ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇവൻ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.ബാംഗ്ലൂർ നിന്നുമാണ് ഇവൻ MADMA എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകാൻ സാധ്യത ഉണ്ടെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.അസി.എക്സ്സൈസ് ഇൻസ്‌പെക്ടർ കെ പ്രദീപ് കുമാർ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ സി,അരുൺ പി,ദിദിൻ എം എം,ജിഷ്ണാദ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published.