
മലപ്പുറം: തിരുവനന്തപുരത്ത് ആഗസ്റ്റ് 20, 21 തിയ്യതികളിൽ നടക്കുന്ന സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളനത്തിൻറെ പ്രചരണാർത്ഥം മലപ്പുറത്ത് സംഘടിപ്പിച്ച വിളംബര സമ്മേളനവും ജാഥയും സംഘടനയുടെ പതാക സംസ്ഥാന സെകട്ടറി പി ബാലകൃഷ്ണന് കൈമാറിക്കൊണ്ട് പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. പരിമിതമായ സൗകര്യങ്ങളും, തുച്ഛമായ ശമ്പളവും മാതമുണ്ടായിരുന്ന പഴയ കാലത്ത് പൂർവ്വ പത്രപ്രവർത്തകർ നടത്തിയ പ്രവർത്തനം ത്യാഗോജജ്വലമായിരുന്നുവെന്ന് എം എൽ എ പറഞ്ഞു. വിളംബരത്തിൻറെ ഭാഗമായി ജില്ലയിലെ പഴയകാല പ്രസിദ്ധീകരണങ്ങളായിരുന്ന കവന കൗമുദി, ധന്വന്തരി മാസികകളെക്കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റ്റിൻറെ അനാച്ഛാദനവും എം എൽ എ നിർവഹിച്ചു. മലപ്പുറം പ്രസ്ക്ലബ്ബിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ എസ് ജെ എഫ് കെ ജില്ലാ പ്രസിഡൻറ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന സെകട്ടറി പി ബാലകൃഷ്ണൻ, പ്രസ്ക്ലബ്ബ് പ്രസിഡൻറ് എസ് മഹേഷ് കുമാർ, പ്രസ്ക്ലബ്ബ് സെകട്ടറി വി പി നിസാർ, മുൻ പ്രസ്ക്ലബ്ബ് പസിഡൻറ് വിമൽ കോട്ടയ്ക്കൽ, എസ് ജെ എഫ് കെ ജില്ലാ സെകട്ടറി എൻ വി മുഹമ്മദ് അലി, ജോ. സെകട്ടറി കെ പി ഒ റഹ്മത്തുള്ള സംസാരിച്ചു.

Leave a Reply