
പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ്പബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനി മരിച്ച സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ നെഗറ്റീവായതിനാൽ മൃതദേഹം മറവ് ചെയ്യാൻ ആരോഗ്യ വകുപ്പ് അനുമതി നൽകി.
പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിനിയായ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ.വി. ഫാത്തിമ ബീവി (78) യുടെ കബറടക്കമാണ് അനിശ്ചിതത്വത്തിലായത്
ഇവർ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും.
ഇതിനിടെയാണ് ഫാത്തിമാ ബീവി മരണപെടുന്നത് അതിസമ്പർക്ക പട്ടികയിലുള്ള ആളായതിനാൽ പരിശോധന നടത്താതെ മറവ് ചെയ്യരുതെന്ന നിർദേശമാണ് കുടുംബത്തെ വലച്ചത്.
പിന്നീട് ശ്രവപരിശോധനയിൽ നെഗറ്റീവായതിനാൽ സുരക്ഷാ സംവിധാനത്തിൽ മറവ് ചെയ്യാൻ ആരോഗ്യ വകുപ്പ് അനുമതി നൽകുകയായിരുന്നു.
ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്ത് ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ കബറടക്കും.
മക്കൾ: ആയിശ ബീവി, ബീരാൻകോയ, ഷറഫുദ്ദീൻ, നൗഷാദ്,ഷമീം. മരുമക്കൾ: അഷ്റഫ്, സൗജത്ത്, ഫൗസിയ,ഹസീന, മുഹ്സിന.
Leave a Reply