
തിരൂർ : ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ സംസ്ഥാന പ്രവർത്തക സംഗമവും ഹിജ്റ വർഷം 1447 ലെ കലണ്ടറിൻ്റെ ഔപചാരിക പ്രകാശനകർമവും തിരൂർ സീതി സാഹിബ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ നടന്നു . സംഗമം അലാവുദ്ദീൻ മക്കി ( കുവൈത്ത് ) ഉദ്ഘാടനം ചെയ്തു. ഹിജ്റ കമ്മിറ്റി ഇന്ത്യ ചെയർമാൻ അഴീക്കോട് സൈനുദ്ദീൻ മൗലവി ആദ്ധ്യക്ഷ്യം വഹിച്ചു .
വിവിധ സെഷനുകളിൽ ഡോ. കോയക്കുട്ടി ഫാറൂഖി, ഡോ. അബ്ദുൽ ഹഫീദ് നദ്വി , ശൈഖ് സെയ്തു മുഹമ്മദ് ഉസ്താദ് , സൂപ്പി മാസ്റ്റർ , മുഹ്യിദ്ദീൻ ബാഖവി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു . കലണ്ടർ ശൈഖ് സെയ്ദ് മുഹമ്മദ് ഉസ്താദിന് നൽകി അലി മണിക്ഫാൻ ഔപചാരിക പ്രകാശന കർമം നിർവഹിച്ചു .
ജനറൽ സെക്രട്ടറി പി എസ് ഷംസുദ്ദീൻ പ്രവർത്തന റിപോർട്ടും ഫിനാൻസ് സെക്രട്ടറി വി പി ഫിറോസ് ഫിനാൻസ് റിപോർട്ടും അവതരിപ്പിച്ചു .
Leave a Reply