രവിമേലൂർ

മേലൂർ :മേലൂർ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനോത്സവം -2025 എന്ന പേരിൻ മേലൂരിലെ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വായനാമത്സരങ്ങളും ചിത്രരചനയടക്കമുള്ള വിവിധ പരിപാടികൾ നടത്തി വന്നിരുന്നത് സമാപിച്ചു.

മേലൂർ സെൻറ് ജോസ്ഫ് ഹയർസെക്കൻഡറി സ്കൂളിൽ പി.ടി എ പ്രസിഡൻ്റ് ടി.ഒ. ബെന്നിയുടെ അധ്യക്ഷതയിൽ “പുതുവായനയിലെ സർഗ്ഗാത്മക വഴികൾ “എന്ന വിഷയത്തിൽ കവയത്രിയും കാവ്യ ശിഖ സെക്രട്ടറിയുമായ ശ്രീജ വിധു പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഡോ.മേഴ്സി തോമസ് ആമുഖ പ്രഭാഷണം നടത്തി വായനശാല സെക്രട്ടറി വി.ഡി തോമസ് കുട്ടികൾക്ക് വായനശാലയുടെ അംഗത്വം വിതരണം ചെയ്തു. പി.വി രമേശൻ, ജയ്മോൻ ജോർജ്, പ്രീജ ജോസ് തുടങ്ങിയവർ സംസാരിച്ചു.

ഉച്ചകഴിഞ്ഞ് 2 മണി മുതൽ മേലൂർ ജെ. വൈ .എൽ പി സ്കൂളിൻ സംഘടിപ്പിച്ച “മധുരം മലയാളം “പരിപാടി മലയള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി രമേശൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് സിൻസൻ വി.ഡി യുടെ അധ്യക്ഷതയിൽ സ്ക്കൂൾ പ്രധാന അധ്യാപിക ജാനറ്റ് സ്റ്റീഫൻ സ്വാഗതം പറഞ്ഞു .
വാർഡ് മെമ്പർ ജാൻസി പൗലാസ് വായശാല കുട്ടികൾക്ക് നൽകുന്ന സൗജന്യ അംഗത്വ വിതരണം നടത്തി വാനശാശാല പ്രസിഡൻ്റ് ശശിധരൻ കെ.കെ. ശശിധരൻ ,ജിസ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

ജൂലൈ 7 ന് മേലൂർ പഞ്ചായത്ത് കമ്മൂണിറ്റി ഹാജിൽ നടക്കുന്ന വായനോത്സവം 2025 സമാപന സമ്മേളനം
ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും വിവിധ മേഖലകളിൽ പുരസ്ക്കാരങ്ങൾ നോടിയ മേലുർ പഞ്ചായത്തിലെ പ്രമുഖരായ ദാമോധരൻ നമ്പിടി, ജോൺ പന്തൽ, സുരേഷ് മുട്ടത്തി, ശ്രീ ശുഭ എന്നിവരെ ചടങ്ങൾ ആരിക്കും.

Leave a Reply

Your email address will not be published.