
രവിമേലൂർ
കാതിക്കുടം :
കാതികുടം പനമ്പിള്ളി സ്മാരക വായനശാലയിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാദിനാഘോഷവും, വായന മത്സര വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു. കെ ദാമോദരൻ വ്യക്തിയും, കാലവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രശസ്ത പ്രഭാഷകൻ, കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമതി ചെയർമാൻ അഡ്വ കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ശ്രീ. കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ-സാംസ്ക്കാരിക രംഗങ്ങളിലെല്ലാം കഴിഞ്ഞ നൂറ്റാണ്ടിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ച ശ്രീ. കെ. ദാമോദരൻ്റെ സംഭാവനകളെ അനുസ്മരിച്ച് തുടർന്ന് സംവാദവും നടന്നു.
ബോധേശ്വരൻ്റേയും സി.എ. ജോസഫിൻ്റേയും ഓർമ്മദിനമായ ഇന്ന് അവരുടെ സംഭാവനകൾ പി. അരവിന്ദാക്ഷമേനോൻ അനുസ്മരിച്ചു തുടർന്നു നടന്ന ചർച്ചകളിൽ കെ. ആർ പ്രഭാകരൻ, സി.കെ. നാരായണൻ, കെ.ആർ. വിജയൻ, കെ.എൻ. ഭരതൻ തുടങ്ങിയവർ പങ്കെടുത്തു. വായനശാല തലത്തിൽ നടത്തിയ വായനാമത്സരത്തിൽ വിജയികളായ ദേവരുദ്ര , അപർണ്ണ ബിജു, ആർദ്ര സിജിത്ത് (യു.പി.വിഭാഗം) അനുഷ അനീഷ് (വനിത വിഭാഗം) എന്നിവർക്ക് അഡ്വ കെ. ആർ. സുമേഷ് സമ്മാനദാനം നടത്തി. വായനശാല സെക്രട്ടറി സി.കെ. മോഹനൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.സി. വിജു നന്ദിയും പറഞ്ഞു.
Leave a Reply