തിരൂർ: മലപ്പുറത്തിന്റെ പ്രാദേശിക ചാനല്‍ മേഖലയില്‍ സ്വന്തം ഇടം സൃഷ്ടിച്ച ഗോൾഡ് കേരള വിഷനും തിരൂര്‍ കേബിള്‍ വിഷൻ ടി സി വിക്കും പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി ഹൈടെക് നിലവാരത്തിലുള്ള ആസ്ഥാന മന്ദിരമായ വിഷൻ ടവർ
കെട്ടിലും മട്ടിലും പുതുമകളോടെ ജൂലൈ നാല് മുതല്‍ തിരൂരിന്റെ മണ്ണില്‍ പ്രവര്‍ത്തനമാരംഭിക്കും. അത്യാധുനിക സംവിധാനങ്ങളോടെ ആധുനിക രീതിയിലുള്ള ഡിസൈനില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം കേരള വിഷന്‍ ടിസിവി ചാനലുകളുടെ മലപ്പുറം ജില്ലയിലെ ആസ്ഥാന മന്ദിരമായി അറിയപ്പെടും.

ജൂലൈ നാലിന് വെള്ളിയാഴ്ച്ച വൈകിട്ട് 3.30 ന് കായിക ഹജ് വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ വിഷൻ ടവറിൻ്റെ ഉദ്ഘാനം നിർവഹിക്കും.എം എൽ എ മാരായ കുറുക്കോളി മൊയതീൻ . പി നന്ദകുമാർ, ഡോ: കെ ടി ജലീൽ , അഡ്വ : എൻ ഷംസുദ്ധീൻ നഗരസഭ ചെയർപേഴ്സൺ എ പി നസീമ , തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു സൈനുദ്ധിൻ , ന്യൂസ് മലയാളം 24 x 7 ചെയർമാൻ ശകിലൻ പത്മനാഭൻ , സി ഒ എ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺമോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ്, ട്രഷറർ ബിനു ശിവദാസ് തുടങ്ങിയവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ
കേരള വിഷൻ മാനേജിങ് ഡയരക്ടർ എം രാജ്മോഹൻ , ടി സി വി മാനേജിങ് ഡയരക്ടർ പി മനോഹരൻ, കേരള വിഷൻ ഡയരക്ടർ പി രഘുനാഥ്,

Leave a Reply

Your email address will not be published.