
കേരള എഞ്ചിനിയറിംഗ് ആർക്കിടെക്ചർ ആൻ്റ് മെഡിക്കൽ എൻട്രൻസ് ( കീം ) പരീക്ഷയിൽ സംസ്ഥാനത്ത് എട്ടാം റാങ്ക് നേടിയ ചെറിയമുണ്ടം പറപ്പൂത്തടത്തിലെ സി.സി മുഹമ്മദ് അർഷാദിനെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡൻ്റ് പി.ടി. നാസർ മുഹമ്മദ് അർഷാദിനെ പൊന്നാട അണിയിച്ചു. ചെറിയമുണ്ടത്തിൻ്റെ അഭിമാനമാണ് അർഷാദെന്നും ഇനിയും ഉന്നത വിജയങ്ങൾ നേടാൻ ഭാഗ്യം നൽകട്ടെ എന്നും പ്രസിഡൻ്റ് ആശംസിച്ചു.
ഈ പഠനത്തിന് പിന്തുണ നൽകിയ അർഷാദിൻ്റെ മാതാപിതാക്കളെയും അവർ പ്രശംസിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ പറപ്പൂത്തടത്തെ ചോലക്കൽ ചേപ്പാല അബ്ദുൾ നാസർ – ഷെറീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മുഹമ്മദ് അർഷാദ്. ആദരം ചടങ്ങിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റജീന ലത്തീഫ് , അംഗങ്ങളായ എൻ എ നസീർ , ടി എ റഹീം , ഒ സെയ്താലി , സി ബീന , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. പി അബ്ദുൾ ഗഫൂർ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എ റഫീഖ്, മുൻ വൈസ് പ്രസിഡൻ്റ് യൂസഫ് കല്ലേരി, സി.കെ അബ്ദു എന്നിവർ സംബന്ധിച്ചു. നീറ്റ് പരീക്ഷയിലും വിജയം നേടിയ മുഹമ്മദ് അർഷാദിന് എം ബി ബി എസ് ന് ചേരാനാണ് താൽപര്യം. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് നൽകിയ ഈ ആദരവിന് അർഷാദും കുടുംബവും നന്ദി രേഖപ്പെടുത്തി.
Leave a Reply