
തിരുന്നാവായ: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് ഫാർമസി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ സി.വി സനൂബിയെ
ചേരുരാൽ ഹയർ സെകൻ്ററി സ്ക്കൂൾ
ആദരിച്ചു. കുറുക്കോളി മൊയ്തീൻ
എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് അധ്യക്ഷയായി. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ: സുലൈമാൻ മേൽപ്പത്തൂർ അനുമോദന പ്രഭാഷണം നടത്തി. വാർഡ് മെമ്പർ നാസർ ആയപ്പള്ളി, പി.ടി.എ വൈസ് പ്രസിഡണ്ട് സിദ്ദിഖ് വൈരങ്കോട്, പ്രധാന അധ്യാപകൻ പി. സി അബ്ദുൽ റസാഖ്, എം. ഷാനവാസ് ,എം. അബ്ദുൽ ബഷീർ പ്രസംഗിച്ചു. പ്രിൻസിപ്പൽ നിഷാദ് തോട്ടോളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സുജിത് കുമാർ നന്ദിയും പറഞ്ഞു.
Leave a Reply