
മംഗലം:ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസ്സുകാരി ദ്യുതി പാർവ്വതി.മംഗലത്തെ കോഴിശ്ശേരി റുജീഷിൻ്റെയും ജിൻസിയുടെയും മകളാണ് ദ്യുതി.വേൾഡ് മാപ്പിൽ 30 രാജ്യങ്ങളെ തിരിച്ചറിഞ്ഞതാണ് പ്രധാന നേട്ടം.കൂടാതെ 12 വാഹനങ്ങൾ തിരിച്ചറിയുകയും ചെയ്തു.ഇംഗ്ലീഷ് അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങൾ പറഞ്ഞും,ഒന്നു മുതൽ 10 വരെയുള്ള ഇംഗ്ലീഷ് അക്കങ്ങൾ എണ്ണിയും 8 നിറങ്ങൾ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്.അമ്മയുടെ കൈവശമുള്ള ഡയറിയിൽ ഉണ്ടായിരുന്ന ലോകരാജ്യങ്ങളുടെ ഭൂപടത്തിലെ രാജ്യങ്ങളുടെ പേര് പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെ അമ്മ ജിൻസി കുട്ടിയെ പരിശീലിപ്പിക്കുകയായിരുന്നു.ചുരുങ്ങിയ സമയം കൊണ്ട്തന്നെ ദ്യുതി കാര്യങ്ങൾ പഠിച്ചെടുത്തു.നേട്ടത്തിനുടമയായ ദ്യുതിയേയും മാതാപിതാക്കളേയും നിരവധി പേർ അഭിനന്ദിച്ചു.
Leave a Reply