ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് പ്രശസ്ത അസ്ഥിരോഗ സർജനുംസ്കൗട്ട്സ് പരിശീലകനുമായഡോ: ജാസിം അബ്ദുള്ളക്ക് ചേരുരാൽ എച്ച്.എസ്.എസ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെഉപഹാരം പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് നൽകുന്നു.

ചേരുരാൽ സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ ഡോ: ജാസിം അബ്ദുള്ളയെ ആദരിച്ചു

തിരുന്നാവായ : ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ്
ഗൈഡ്സ് വിഭാഗം പ്രശസ്ത
അസ്ഥിരോഗ സർജനും
സ്കൗട്ട്സ് പരിശീലകനുമായ
ഡോ: ജാസിം അബ്ദുള്ളയെ ആദരിച്ചു. പ്രഥമ ചികിത്സ, ജീവിത
ശൈലീ രോഗങ്ങൾ, നല്ല ആഹാരം എന്നീ വിഷയങ്ങളുമായി വിദ്യാർത്ഥികൾ ഡോക്ടറുമായി സംവദിച്ചു. പ്രധാന
അധ്യാപകൻ പി.സി അബ്ദുറസാക്ക് ഉപഹാരം നൽകി. ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ, സ്റ്റാഫ് സെക്രട്ടറി ഇ.പി ആനന്ദ കൃഷ്ണൻ,ഹാരിസ് മാങ്കടവത്ത്, പി.വി സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ, കെ. ആരിഫ , സി.കെ ഷംനത്ത്, കെ.ടി ജാഫർ, എം. സിറാജുൽ ഹഖ്,കെ. റഫീഖ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.