
രവിമേലൂർ
കൊടകര : ഗവ നാഷണൽ ബോയ്സ് ഹൈസ്കൂൾ തയ്യാറാക്കിയ അറിവോർമ്മകൾ പുസ്തകം പ്രകാശനം ചെയ്തു. വിദ്യാലയത്തിൻ്റെ ജി കെ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ ആയിരത്തോളം പൊതുവിജ്ഞാന ചോദ്യങ്ങളുടെ ശേഖരമാണ് അറിവോർമ്മകൾ. മാതൃഭൂമി റിപ്പോർട്ടറും എഴുത്തുകാരനുമായ കെ. പ്രസാദ് പ്രകാശനകർമ്മവും വിദ്യാലയത്തിൻ്റെ തനതു പ്രവർത്തനമായ GK club ൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. വിദ്യാലയത്തിലെ കുട്ടികളെ മത്സരപരീക്ഷകൾക്ക് തയ്യാറെടുപ്പിക്കാനും, പത്രവായന പ്രോത്സാഹിപ്പിക്കാനുമാണ് ജി.കെ. ക്ലബ് പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപിക ജിഷ മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ മാതൃസംഘം പ്രസിഡന്റ് സിബി സുരേഷ് ആധ്യക്ഷ്യം വഹിക്കുകയും എസ്.എം.സി. ചെയർമാർ സജീവൻ എൻ.സി.ആശംസകളർപ്പിക്കുകയും
സ്റ്റുഡന്റ് കൺവീനർ നിവേദ് ടി എസ്സ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Leave a Reply