തിരൂർ: ദീർഘ കാലം തിരൂരങ്ങാടിയിലും തിരൂരിലും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചിരുന്ന നൗഷാദ് മണിയംകുളം (65) നിര്യാതനായി.ശ്വാസകോശ സംബന്ധമായ രോഗത്തിന് ചങ്ങനാശ്ശേരി എൻഎസ്എസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.തിരൂരങ്ങാടി ടാക്റ്റ്, തിരൂർ ആർട്സ് കോളേജ്, തിരൂർ കൊ ഓപ്പറേറ്റീവ് കോളേജ്, പയ്യനങ്ങാടി ഔവേഴ്സ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ അജിത(ആലപ്പുഴ) മകൾ ദിൽന(+2 വിദ്യാർത്ഥിനി). തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ മലയാള വിഭാഗം മേധാവിയായിരുന്ന ബഷീർ മണിയംകുളം സഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരിയിൽ.

Leave a Reply

Your email address will not be published.