മലയാളം സർവ്വകലാശാലക്ക് കെട്ടിട നിർമ്മാണത്തിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും
സ്ഥലം ഏറ്റെടുക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ .ബിന്ദു കുറുക്കോളി മൊയ്തീൻ എം.എൽ.എക്ക് ഉറപ്പ് നൽകി. നൽകി. തുഞ്ചൻ മെമ്മോറിയൽ കോളേജ് ആരംഭിക്കുന്നതിന് ഇരുപത്തിയഞ്ച് ഏക്കർ ഭൂമി ആവശ്യമുണ്ടായിരുന്ന സമയത്ത് പൊതുജനങ്ങളാണ് തുക സമാഹരിച്ച് 22 ഏക്കർ ഭൂമി വാങ്ങിയിരുന്നത് എന്നും അതിൽ നിന്ന് അഞ്ച് എക്കർ ഭൂമി നേരത്തെ മലയാളം സർവ്വകലാശാലക്കും രണ്ടേക്കർ ഭൂമി റോഡ് വികസനത്തിനും നൽകിയിരുന്നു എന്ന വിവരം എം.എൽ.എ മന്ത്രിയെ അറിയിച്ചു.ഇനിയും അഞ്ചേക്കർ ഭൂമി കൂടി കോളേജിൽ നിന്ന് മലയാള സർവകലാശാലക്ക് നൽകുകയാണെങ്കിൽ പത്തേക്കർ ഭൂമി മാത്രമേ ബാക്കിയുണ്ടാകുകയുള്ളൂ.
ഇത് കോളേജിന്റെ ഭാവി വികസനത്തിന് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും എന്നും സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മലയാളം സർവകലാശാലയ്ക്ക് വേണ്ടി പൊന്നും വിലയ്ക്ക് വാങ്ങിയ പത്തേക്കർ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യത്തിൽ പ്രദേശത്തിൻറെ വിദ്യാഭ്യാസ വികസനത്തിന് നാട്ടുകാർ തുഞ്ചൻ മെമ്മോറിയൽ കോളേജിന് വാങ്ങി നൽകിയ ഭൂമി സർവ്വകലാശാലയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നത് നീതികരിക്കാൻ ആവുന്നതല്ല എന്നും എം.എൽ .എ പറഞ്ഞു.

ആയതിനാൽ തിരുരിലെ മലയാളം സർവകലാശാല കേരളത്തിലെ ഏറ്റവും മികച്ച സർവകലാശാലയായി ഉയർത്തിക്കൊണ്ട് വരുന്നതിന് വേണ്ടി ആവശ്യമുള്ള ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിക്കുന്നതിനും സർവകലാശാലയ്ക്ക് വേണ്ടി വാങ്ങിയിട്ടിരിക്കുന്ന ഭൂമി ഉപയോഗപ്രദമാക്കുന്നതിനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു.തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിൻറെ ഭാഗത്തുനിന്ന് നീക്കമില്ല എന്നും മലയാള സർവകലാശാലയുടെ വികസനത്തിന് നിലവിലുള്ള ഭൂമിയിൽ തന്നെ കെട്ടിടങ്ങൾ നിർമ്മിക്കും എന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.