

മലപ്പുറം : എസ്ഡിപിഐക്കെതിരെ നുണക്കഥൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറത്ത് ചേർന്ന ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതകൾക്ക് നിരക്കാത്ത വാർത്തകളാണ് എസ്ഡിപിഐക്കെതിരെ ചില മാധ്യമങ്ങൾ നൽകുന്നത്. സംഭവങ്ങളുടെ വസ്തുതകൾ ബോധ്യപ്പെട്ടിട്ട് കൂടി അത്തരം സമീപനങ്ങളിൽ നിന്ന് മാറി നിൽക്കാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല. ഇത്തരം നീക്കങ്ങളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ എരഞ്ഞിക്കൽ, അൻസാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, എ സൈതലവി ഹാജി, മുസ്തഫ പാമങ്ങാടൻ, ഉസ്മാൻ കരുളായി, കെസി സലാം, കെകെ മുഹമ്മദ് ബഷീർ, എകെ മജീദ്, സുനിയ സിറാജ്, ലൈല ശംസുദ്ധീൻ, എന്നിവർ സംസാരിച്ചു.
Leave a Reply