ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ. എ നിർവ്വഹിക്കുന്നു.

തിരുന്നാവായ: ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സിഗ്നേച്ചർ കാമ്പയിനും റാലിയും ശ്രദ്ധേയമായി. ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം എൽ നിർവ്വഹിച്ചു. ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തുന്ന സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ റാലിയിൽ അണിനിരന്നത്. ലഹരിയിലലിഞ്ഞു തീരുന്ന പുതിയ കാലത്തെ കൗമാരവും തിരിച്ചു പിടിക്കേണ്ട അവരുടെ ജീവിതവും എന്നതായിരുന്നു പ്ലക്കാർഡുകളിലെ സന്ദേശങ്ങൾ. കുട്ടികൾ തന്നെ എഴുതി തയ്യാറാക്കിയ സന്ദേശങ്ങളും ചിത്രങ്ങളും വളരെ ആവേശത്തോടെയുള്ള അവരുടെ മുദ്രാവാക്യങ്ങളും പൊതുജനങ്ങൾക്കേറെ കൗതുകമായി.

ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കണം, റീൽസ് മേക്കിങ്ങ്, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവയും നടന്നു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, എസ്.പി.സി,ജെ
. ആർ. സി, ലിറ്റിൽ കൈറ്റ്സ് ,എൻ.എസ്.എസ്, ഉണർവ്വ് ക്ലബ്ബ് എന്നീ സേവന വിഭാഗങ്ങൾ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷൻ എ.പി. നാസർ,പ്രിൻസിപ്പൽ ടി. നിഷാദ്, പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ , പി ടി എ വൈസ് പ്രസിഡന്റ് കെ. സിദ്ധീഖ്, സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ, മയ്യേരി അഹമ്മദ്, എ.എൻ.ജമീർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.