
തിരൂർ: തൃക്കണ്ടിയൂർ “ഗീത” യിൽ പി വി വിശാലാക്ഷിയമ്മ (വിശാലം ചന്ദ്രൻ) മുംബൈയിൽ മകളുടെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി. പരേതരായ പൊറ്റേത്ത് കൃഷ്ണൻ നായരുടെയും ഗുരുവായൂർ പുളിക്കീഴ് വാരിയത്ത് കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ പന്നിക്കോട്ട് ചന്ദ്രശേഖരമേനോൻ (പി.സി.മേനോൻ). തിരൂരിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അവർ നിരവധി വർഷക്കാലം തൃക്കണ്ടിയൂർ ദേശീയ മഹിളാ സമാജത്തിന്റെ പ്രസിഡണ്ടായിരുന്നു. മക്കൾ ഗീതാ സേതുമാധവൻ (മുംബൈ), പി വി വിജയകൃഷ്ണൻ (എക്സ്. സൗദി അറേബ്യ), തിരൂരിലെ മാതൃഭൂമി ലേഖകനായിരുന്ന പരേതനായ വി പത്മനാഭൻ എന്ന ബേബി. മരുമക്കൾ സേതുമാധവൻ (ബിസിനസ്, മുംബൈ), രതി എം.ടി, ശാന്തി പത്മനാഭൻ. സഹോദരങ്ങൾ പരേതരായ വാരിയത്ത് പുഷ്കരാക്ഷ മേനോൻ, പി വി സരോജിനിയമ്മ, പി വി മുരളീധരമേനോൻ. സംസ്കാര ചടങ്ങുകൾ മുംബൈയിൽ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് നടക്കും.
Leave a Reply