
തിരൂർ : നിരാലംബരും പാവപ്പെട്ടവരുമായ സ്ത്രീകളെ താമസിപ്പിക്കുന്ന തിരൂർ എംഇഎസ് ലേഡീസ് ഷെൽട്ടർ ഹോമിലേക്ക് രണ്ടുമാസത്തേക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങൾ സൗഹൃദവേദി,തിരൂർ കൈമാറി .
ഷെൽട്ടർ ഹോമിൽ നടന്ന പരിപാടിയിൽ സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി വിതരണോൽഘാടനം ഉദ്ഘാടനം നിർവഹിച്ചു.
സൗഹൃദവേദി പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ കെ അബ്ദുൽ റസാഖ് ഹാജി, ഷെൽട്ടർ ഹോം രക്ഷാധികാരി ഡോക്ടർ ഖമറുന്നിസ്സ അൻവർ, ഷെൽട്ടർഹോം പ്രസിഡണ്ട് പിഐ റൈഹാനത്ത്, സെക്രട്ടറി എംപി ഷെരീഫഅബ്ദുൽ ഖാദർ , മുൻ സെക്രട്ടറി കെപി സുബൈദ, സൗഹൃദവേദി വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കൈനിക്കര, ഡോക്ടർ സിആർ മുഹമ്മദ്അൻവർ, ഹോം മാനേജർ കെ ഷഹല, കൗൺസിലർ യു ഷൈമ , തറമ്മൽ സിദ്ദീഖ് ഹാജി, ഉള്ളാട്ടിൽ രവീന്ദ്രൻ, വി ഖദീജ, പി ശ്രുതി, എംപി റസിയ, കെ ഫിസിയ, കെ സക്കീന എന്നിവർ സംസാരിച്ചു.
Leave a Reply