
രവിമേലൂർ
മേലൂർ ,ഗ്രാമീനവായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനോത്സവം -2025 എന്ന പേരിൻ മേലൂരിലെ പഞ്ചായത്തിലെ സ്കൂളുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ് ഇതിൻ്റെ ഭാഗമായി.മേലൂർ സെൻറ് ജോസ്ഫ് ഹൈസ്കൂളിൽ “പാട്ടും പറച്ചിലും ” എന്ന സർഗ്ഗസല്ലാപം പരിപാടി സംഘടിപ്പിച്ചു.
പി ടി എ പ്രസിഡണ്ട്
ടി.ഒ.ബെന്നി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശസ്ത കവിയും ഗാനരചയിതാവുമായ വാസുദേവൻ പനംമ്പിള്ളി ഉദ്ഘാടനം ചെയ്തു , ഇതോടെപ്പം സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടവും അദ്ദേഹം നിർവ്വഹിച്ചു.
പ്രധാനാധ്യാപകൻ സോണി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
വായനശല കുട്ടികൾക്ക് നൽകുന്ന സൗജന്യ മെമ്പർഷിപ്പിൻ്റെ വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്ൻ
സതി ബാബു കുമാരി ജൂഡി വർഗ്ഗീസിന് നൽകി നിർവഹിച്ചു .
കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.വി രമേശൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി.
വയനശാല സെക്രട്ടറി വി ഡി തോമസ്, കുമാരി അനുശ്രീ പ്രമോദ് തുടങ്ങിയവർ വായനാ സന്ദേശം നൽകി സംസാരിച്ചു. കുമാരി ശ്രീനന്ദ ഷിബു നന്ദി പറഞ്ഞു.
Leave a Reply