സംസ്ഥാന കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ തിരൂരിൽ നടക്കുന്ന ലയറിവിരുദ്ധ സന്ദേശ അമ്പർലാ റാലിയുടെകുട പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന് നൽകി തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്യുന്നു.

തിരൂരിൽ വ്യാഴാഴ്ച 5000 പേർ പങ്കെടുക്കുന്ന അമ്പ്രല റാലി

തിരൂർ: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ
കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ
സംസ്ഥാന തല സമാപനം ജൂൺ 26 ന് വൈകിട്ട് 4 മണിക്ക് തിരൂരില്‍
നടക്കുമെന്ന്
സംഘാടകർ വാർത്താ
സമ്മേളനത്തിൽ
പറഞ്ഞു.
മെയ് 5 ന് കാസർഗോഡ് നിന്ന്
തുടങ്ങി 14 ജില്ലകളിലും
നിരവധി കേന്ദ്രങ്ങളിൽ
നടന്ന പര്യടനത്തിന്
ശേഷമാണ് സന്ദേശ യാത്ര തിരൂരിൽ
സമാപിക്കുന്നത്.
തിരുർ ഗവ: ബോയ്സ്
ഹയർ സെക്കൻഡറി സ്കൂളിൽ
സംസ്ഥാനതല
സമാപനത്തിൽ
പ്രമുഖരായ ജനപ്രതിനിധികളും
ദേശീയ,
അന്തർദേശീയ കായിക
താരങ്ങളും പങ്കെടുക്കും.
സന്ദേശ യാത്രയുടെ സമാപന മഹാ സമ്മേളനത്തിൻ്റെ
മുന്നോടിയായി വൈകിട്ട് 3 മണിക്ക്
തഴെപ്പാലം മുൻസിപ്പൽ
സ്റ്റേഡിയം പരിസരത്തു നിന്നും വാക്കത്തോൺ ലഹരി വിരുദ്ധ
സന്ദേശ റാലി നടത്തും.

സംസ്ഥാനത്ത്
ആദ്യമായി നടക്കുന്ന ‘അമ്പ്രല റാലിയിൽ
ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, ദേശീയ അന്തർദേശീയ കായിക താരങ്ങൾ ഉൾപ്പെടെ 5000ത്തോളം കായിക താരങ്ങള്‍, എസ്.പി.സി,
സ്‌കൗട്ട് & ഗൈഡ്സ്, എന്‍.സി.സി., എന്‍.എസ്.എസ്., ജെ.ആര്‍.സി., അങ്കണവാടി ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍,
വ്യാപാരി വ്യവസായികൾ
വിവിധ മേഖലകളില്‍ പെട്ട ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നാടൻ കലാരൂപങ്ങൾ,
വാദ്യഘോഷങ്ങൾ
നിശ്ചല ദൃശ്യങ്ങൾ
എന്നിവ റാലിക്ക്
കൊഴുപേക്കും.
റാലി താഴെപ്പാലം
പുങ്ങോട്ടുക്കുളം വഴി
ഗവ:ബോയ്സ് ഹൈസ്ക്കൂളിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ
ഉദ്ഘാടനം ചെയ്യും.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ,
കുറുക്കോളി മൊയ്തീൻ എംഎൽഎ ജില്ലാ കലക്ടർ വി ആർ വിനോദ്, പത്മശ്രീ
ഐ എം വിജയൻ
തുടങ്ങി ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ കായികതാരങ്ങൾ എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിൽ നിന്നും എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.സി., +2, സി.ബി.എസ്.സി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍,
ദേശീയ അന്തർ ദേശീയ മികവ് പുലർത്തിയ കായിക താരങ്ങൾ
എന്നിവരെ അനുമോദിക്കും.
തുടർന്ന് ഗായകൻ
ഡാബ്സി ഒരുക്കുന്ന
സംഗീത പരിപാടി നടക്കും.
പരിപാടിയുടെ മുന്നോടിയായി
ഉച്ചക്ക് 2 മണിക്ക്
ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്
തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലുക്ക്
പരിധിയിലെ 5 വയസിന് താഴെയുള്ളെ
കുഞ്ഞുക്കൾ
ലഹരിക്കെതിതിരെ
നിറം കൊടുക്കാടുക്കും.
പൂച്ചക്കാരു മണികെട്ടും എന്ന സന്ദേശത്തിൽ
നടക്കുന്ന
മെഗാ ബാല കളറിംഗ് മത്സരത്തിൽ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് പരിധിയിലെ
അംഗനവാടി
പ്രീ പ്രൈമറി
കുഞ്ഞുങ്ങളാണ്
പങ്കെടുക്കുന്നത്.പങ്കെടുക്കുന്ന
മുഴുവൻ കുട്ടികൾക്കും കായിക വകുപ്പ് മന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റും
മറ്റു സമ്മാനങ്ങളും സമ്മാനിക്കും.
വിജയികളാകുന്ന ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാർക്ക്
യഥാക്രമം 3000, 2000, 1000 രൂപ വീതവും
തുടർന്നുള്ള പത്ത് പേർക്ക് 500 രൂപ വീതവും ക്യാഷ്
പ്രൈസും മൊമൻ്റോയും
സമ്മാനിക്കും.
അതേസമയം
തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ വെച്ച് തിരൂർ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും
വിജയികളാക്കുന്ന ടീമുകൾക്ക് 10000 5000 3000 രൂപ വീതം സമ്മാനമായി നൽകും. 2 മണിക്ക്
തിരൂർ സ്റ്റേഡിയം പരിസരത്ത്
വെച്ച് ഡ്രോൺ പറത്തൽ മത്സരവും
വടംവലി മത്സരവും
നടക്കും.
തിരൂരിൽ നടന്ന ചടങ്ങിൽ
അമ്പ്രല റാലിക്ക്
ആവശ്യമായ
കുട സംസ്ഥാന പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ്
എടപ്പാളിന് നൽകി തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു.
പത്രസമ്മേളനത്തിൽ
തിരൂർ സബ് കലക്ടർ
ദിലിപ് കൈനിക്കര
നഗരസഭ ചെയർപേഴ്സൺ
എ.പി. നസീമ
പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ
അഡ്വ: ഗപൂർ പി ലില്ലിസ്,
സ്പോർട്സ് കൗൺസിൽ സെക്രട്ടറി
വി.ആർ.അർജുൻ
പ്രോഗ്രാം
കോഡിനേറ്റർമാരായ
മുജീബ് താനാളൂർ
കെ.ടി.ഇബ്നുൽ വഫ
പി. സുരേഷ്
എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.