തിരൂർ : ഉള്ളാട്ടിൽ ശ്രീധരൻ റോഡ് റസിഡൻസ് അസോസിയേഷന്റെ നാലാം വാർഷിക ആഘോഷവേളയിൽ കോർവ നാഷണൽ കമ്മിറ്റി അംഗം കെ കെ റസാഖ് ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു.
സെക്രട്ടറി ഉള്ളാട്ടിൽ രവീന്ദ്രൻ സ്വാഗതവും പ്രസിഡണ്ട് റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ സി സേതു മാധവൻ അധ്യക്ഷത വഹിച്ചു

പുതിയഭാരവാഹികളായി
പ്രസിഡൻ്റ് ഉള്ളാട്ടിൽ രവീന്ദ്രനും സെക്രട്ടറി ടികെ ലീനാ സമീഷ്, ട്രഷറർ വി ആരിഫ്, വൈസ് പ്രസിഡന്റ് വി സുജിത സത്യജിത്ത്, ജോയിൻ്റ് സെക്രട്ടറി എംപി സഫിയ യഹിയ എന്നിവരെ തിരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവർത്തകനായ കെ കെ റസാക്ക് ഹാജിയെ പ്രസിഡണ്ട് റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ സി സേതുമാധവൻ പൊന്നാട അണിയിച്ച് ആദരിച്ചു.
അംഗങ്ങൾ ലഹരി വിമുക്ത പ്രതിജ്ഞ എടുത്തു. വി ആരിഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.