നാസർ കുറ്റൂർ -(കിൻഷിപ് ഡയറക്ടർ), ദിലീപ് അമ്പായത്തിൽ -( സ്വാന്തന കൂട്ടായ്മ ), അബുൽ ഫസൽ – (കിൻഷിപ് ഡയറക്ടർ,)- പാഷ ഷുക്കൂർ (സ്നേഹതീരം )

കിൻഷിപ് സെന്ററും സാന്ത്വന കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്നു

തിരൂർ: ഭിന്നശേഷിയുള്ള വ്യക്തികളുടെ ആരോഗ്യം ശ്രദ്ധയിൽ വെച്ച് കിൻഷിപ് റിഹാബിലിറ്റേഷൻ സെന്ററും സാന്ത്വന കൂട്ടായ്മയും ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജൂൺ 26 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ക്യാമ്പ് കിൻഷിപ് ഹാളിൽ നടക്കും.

ആരോഗ്യപരിചരണത്തിൽ വിപുലമായ സേവനങ്ങൾക്കായുള്ള ഈ ക്യാമ്പിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്നു. ദന്ത വിഭാഗം, ജനറൽ മെഡിസിൻ, നേത്രവിഭാഗം, ഓൺ കോളജ്ജ്, ഇ. എൻ. ടി., പീഡിയാട്രിക്‌സ്, ഗൈനക്കോളജി, സ്പീച്ച് തെറാപ്പി, ഡയറ്റിഷൻ തുടങ്ങിയ വിഭാഗങ്ങൾ സേവനങ്ങൾ നൽകും.

125 പേർക്കാണ് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്, അതിനാൽ താൽപര്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ക്യാമ്പ് മുഴുവൻ സൗജന്യമായിരിക്കുകയാണ്. ക്യാമ്പിന്റെ ഉദ്ഘാടനം dr. സിപി അലി ബാവ ഹാജി ( ചെയർമാൻ മലബാർ ഡെന്റൽ കോളേജ് & റിസർച്ചിംഗ് സെന്റർ ),കൂടാതെ കേരളത്തിലെ പ്രശസ്തമായ കണ്ണ് ആശുപത്രിയായ കോമൺട്രസ്റ്റ് ഉം, മലബാർ ഡെന്റൽ കോളേജ് ഉം, തിരൂർ ജില്ല ആശുപത്രിയും, ഡോക്ടർസ് സ്പെഷാലിറ്റി ലാബ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പങ്കെടുക്കുന്നു. സ്നേഹതീരം വോളണ്ടിയർ വിങ്ങാണ് ക്യാമ്പിന് വളണ്ടിയറിങ് സേവനം നൽകുന്നത്

“ഭിന്നശേഷിയുള്ളവർക്ക് നിലവിലെ ആരോഗ്യസൗകര്യങ്ങൾ കൂടുതലായി എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. സമൂഹത്തിനുള്ള ദൗത്യബോധത്തിന്റെ ഭാഗമായാണ് ഈ സംരംഭം,” എന്ന് ക്യാമ്പ് കോഓർഡിനേറ്റർമാർ അറിയിച്ചു.

Leave a Reply

Your email address will not be published.