
ദുബായ്: കേരളീയ പ്രവാസിസുഹൃത്തുക്കൾ സമർത്ഥരും സതീർത്ഥരുമാണെന്ന് മാലിദീപ് അംബാസിഡർ മുഹമ്മദ് ഹുസൈൻ ശരീഫ് അഭിപ്രായപ്പെട്ടു.മാലിദീപും കേരളവും തമ്മിൽ കൂടുതൽ അടുപ്പമുണ്ടെന്നും ഇന്ത്യയുടെ ആത്മ സുഹൃത്ത്‌രാജ്യമാണ് മാലിദീപ്എന്നും അദ്ദേഹം കൂട്ടി ചേർത്തു. ദുബായിൽ സ്വകാര്യ ചടങ്ങിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് ശരീഫ് ഹുസൈൻ.
പൂർവ്വ കാലത്തു മാലിദീപിന് ഭാഗമായിരുന്ന ലക്ഷദീപിലെ മിനിക്കോയിലെ മാതൃഭാഷയായ മഹലിൽ ഭാഷയും മാലിദീപ് ഭാഷയായ ദിവേഹിയും തമ്മിൽ വളരെ സാമ്യമുണ്ട്,ലക്ഷദീപ് സംസാരഭാഷ മലയാളമാണെന്നും ഈ സാംസ്ക്കാരിക ബന്ധം മൂലം മലയാളം കേൾക്കുമ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മലബാർ ഗവേഷകൻ ശരീഫ് മലബാർ അംബാസിഡർ മുഹമ്മദ് ശരീഫ് ഹുസ്സൈനുമായി സംവദിച്ചു.ഡിസ്‌കവറി ഓഫ് മലബാർ ന്യൂ ഗ്ലോബൽസ്‌ഡ് ഡൈമന്ഷൻ എന്ന പാഠപദ്ധതിയിൽ മാലിദീപ് ഉൾകൊള്ളുന്നതായി ശരീഫ് മലബാർ ബോധിപ്പിച്ചു.
മലബാർ എന്ന നാമവും മാലിദീപ് എന്ന നാമവും ഒരേ ആശയമൂലപദമാണ്. ഇരു ദേശങ്ങളും ജീവിത സാഹചര്യത്തിലും സാംസ്‌കാരിക സാമൂഹിക സംവേദനത്തിലും സമാനത പുലർത്തുന്നുവെന്നും ശരീഫ് മലബാർ ഉണർത്തി. മാൽ അഥവാ സമ്പത്ത് എന്നതാണ് ഇരു നാടുകളുടെയും അർത്ഥ വിവക്ഷ.ഈ പാരസ്പര്യത്തിൽ ഇനിയും ഗവേഷണം ആവശ്യമാണ് മാലിദീപിലെ അദ്ധേപക സേവനക്കാർ അധികവും മലബാർ പ്രദേശത്തു നിന്നുള്ളവരാണ് ഉൾക്കടലിലെമാലിദീപും സമുദ്ര തീരത്തെ മലബാർ പ്രദേശവും തമ്മിൽ സാംസ്ക്കാരികബന്ധം ദൃഡമാണ്. മത്സ്യ പരിപാലനത്തിലും കയറ്റുമതിയിലും ഇരു ദേശവും മുന്നിലാണ് .വേഷവിധാനവും ആകാരരൂപവും ആചാര വിശേങ്ങളും സമാനതകൾ ഏറെയുണ്ട് . മലബാർ ഗവേഷണ ആവശ്യാർത്ഥം ശരീഫ് ഈയിടെ മാലിദീപ് സന്ദർശിച്ചിരുന്നു.മാലിദീപിലെ പ്രധാന സർവകലാശാലയിൽ പ്രബന്ധാവതരണത്തിനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.
Leave a Reply