നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിങ്ങള്‍ നല്‍കിയ നിസ്തുലമായ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്ഡിപിഐയുടെ സന്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നു. നിങ്ങളുടെ സത്യസന്ധവും നിഷ്പക്ഷവുമായ റിപ്പോര്‍ട്ടിങ്ങിലൂടെയും പാര്‍ട്ടിയുടെ പരിപാടികള്‍ക്കും പ്രസംഗങ്ങള്‍ക്കും നല്‍കിയ പ്രാധാന്യത്തിലൂടെയും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക ജനാധിപത്യവും സമഗ്രമായ വികസന കാഴ്ചപ്പാടും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും വോട്ടര്‍മാരില്‍ എത്തിക്കാന്‍ അനായാസം സാധിച്ചു.  തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞങ്ങള്‍ ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു.

നിങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിച്ചുകൊണ്ട്,

എന്ന് വിശ്വസ്തതയോടെ,
ഇർഷാദ് മൊറയൂർ
മീഡിയ ഇൻ ചാർജ് – മലപ്പുറം
9946191065

Leave a Reply

Your email address will not be published.