മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് യോഗാ ദിനം ആചാരിച്ചു.

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് യോഗാ ദിനം ആചരിച്ചു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ യോഗ ക്ലാസിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി, ശരീഫ് മുണ്ടേകാട്, നൗഷാദ് മുണ്ടത്തോട്, സിയാദ് വെൽക്കം, അബ്ദുൽ റൗഫ്, നിസാർ പൂക്കയിൽ, ഹാരിസ് അന്നാര, തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ സ്വാഗതവും ട്രഷറർ ഷഹീർ ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.