തിരൂരങ്ങാടി :വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കണ്ണ് പരിശോധനക്ക് ഡോക്ടറെത്തി. ഇനി മുതല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം ഡോക്ടറുടെ സേവനം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുഖ അറിയിച്ചു. ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് ലോങ്ങ് ലീവിലാണ്. ഈ സാഹചര്യത്തിലാണ് വര്‍ഷത്തിലേറെയാണ് കണ്ണ് പരിശോധന നടക്കാതിരുന്നത്. ഇതേ തുടര്‍ന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് പരാതി നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരൂന്നു.

മാത്രവുമല്ല മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യൂത്ത്‌ലീഗിന്റെ പരാതിയില്‍ ഇടപെടുകയും ചെയ്തതോടെയാണ് അടിയന്തിരമായി കണ്ണ് പരിശോധനക്ക് ഡോക്ടറെത്തിയത്. അത്യാഹിത വിഭാഗത്തില്‍ മറ്റൊരു ഡോക്ടറും കഴിഞ്ഞ ദിവസം ചാര്‍ജ്ജെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ അഡോക്കില്‍ പുതിയ ഒരു ഡോക്ടറെ കൂടി നിയമിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. പുറമെ ഇവനീംഗ് ഒ.പിയിലും ഡോക്ടറെ നിയമിക്കുന്നതിന് അടുത്ത ദിവസം ഇന്റര്‍വ്യൂ നടക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ കുറവ് മൂലം ആശുപത്രിുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് യൂത്ത്‌ലീഗിന്റെ ഇടപെടലുണ്ടായത്. ഇതേ തുടര്‍ന്നാണ് വിവിധ ഡോക്ടര്‍മാരെ നിയമിച്ചത്. സുപ്രണ്ട്, സൈകാട്രി, ഗൈനക്ക് വിഭാഗത്തിലും വരും ദിവസങ്ങളില്‍ ഡോക്ടറെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.