പരപ്പനങ്ങാടി :
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻഅറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ(വയസ്സ് 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 25000 രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം,അരുൺ പി, ജിഷ്നാദ് എന്നിവർ അടങ്ങിയ ടീമാണ് MDMA കണ്ടെടുത്തത്.

Leave a Reply

Your email address will not be published.