
കൊടകര : എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിപ്രതിഭകളെ അനുമോദിച്ചു. വിദ്യാലയാങ്കണത്തിൽ നടന്ന വിജയോത്സവം തൃശ്ശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സരിത രാജേഷ് സ്വാഗതം ആശംസിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ആധ്യക്ഷ്യം വഹിച്ചു. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 19 വിദ്യാർഥിപ്രതിഭകളെയും കലാകായികരംഗത്ത് മികവു പുലർത്തിയവരെയും അനുമോദിച്ചു.
135 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 19 പേർ ഫുൾ A+ നേടി. വിദ്യാഭ്യാസ വിദഗ്ധനും പ്രഭാഷകനും ആയ ഡോ. ജോർജ് കോലഞ്ചേരി വിശിഷ്ടാതിഥിയായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് കൊടകര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു, വാർഡ് മെമ്പർ സി ഡി സിബി പി ടി എ പ്രസിഡണ്ട് മനോജ് വലിയപുരയ്ക്കൽ, എസ് എം സി ചെയർമാൻ എൻ വി സജീവൻ, സ്റ്റാഫ് സെക്രട്ടറി ഫിലോ സി.ജി തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക ജിഷ മാത്യു നന്ദി രേഖപെടുത്തി.
Leave a Reply