രവിമേലൂർ

തിരുമുടിക്കുന്ന്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ത്വക്ക് രോഗാശുപത്രിയായ തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയോടും, അന്തേവാസികളോടും ചാലക്കുടി എം. എൽ എ സനീഷ് കുമാർ ജോസഫ് കാണിക്കുന്ന അവഗണനക്ക് എതിരെ എൽ ഡി എഫ് കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. 2025 ജനുവരിയിൽ പണി പൂർത്തികരിച്ച ലെപ്രസി അന്തേവാസികൾക്കുള്ള കെട്ടിടത്തിലേക്ക് രോഗികളെ മാറ്റി താമസിപ്പിക്കുന്നിനും, മുൻ എം.എൽ എ കൊണ്ട് വന്ന ഹ്യൂമൻ റിസോഴ്സ് സെൻ്റർ, ഓ.പി. ബ്ലോക്ക് നിർമ്മാണം പൂർത്തികരിക്കാനും സ്ഥലം എം.എൽ എ യാതൊരുവിധ ഇടപെടലും നടത്തുന്നില്ല എന്ന് എൽ ഡി എഫ്. ചൂണ്ടികാണിച്ചു.
പ്രസ്തുത അജണ്ട വച്ച് ജില്ല കളക്ടർ വിളിച്ച യോഗത്തിൽ എം.എൽ എ പങ്കെടുത്തില്ല എന്നതും ഈ അവഗണനയുടെ ഉദാഹരണം ആണ്.

കൊരട്ടിയിലെ വികസന പ്രവർത്തനങ്ങക്ക് എം.എൽ എ തുരങ്കം വയ്ക്കുകയാണ് എന്നും സമരക്കാർ ചൂണ്ടികാണിച്ചു. പ്രതിഷേധ ജനകീയ കൂട്ടായ്മ എൽ.ഡി. എഫ് കൺവീനർ കെ.പി. തോമാസ് ഉദ്ഘാടനം ചെയ്തു കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. എൽ. ഡി. എഫ് നേതാക്കളായ ഷൈനി ഷാജി,അഡ്വ കെ ആർ സുമേഷ്, ടി.വി. രാമകൃഷ്ണൻ,ഡെനിസ് കെ ആൻ്റണി , ജോർജ് വി.ഐനിക്കൽ, കെ.കെ. രാജൻ , ബിജു എ.എ.പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ് , നൈനു റിച്ചു,ജിസി പോൾ, ഷിമ സുധിൻ, റെയ്മോൾ ജോസ്, പി.എസ് സുമേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.