തവനൂർ : ഇസ്രയേല്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. ഇസ്രയേല്‍ ഫലസ്തീന് നരനായാട്ട് തുടരുകയും ലബനോനിലേക്കും സിറിയയിലേക്കും ആക്രമണം നടത്തുകയും ഇപ്പോള്‍ ഇറാന് നേരെ കടന്നാക്രമണം നടത്തി യുദ്ധക്കൊതി വ്യാപിപ്പിക്കുകയാണ്. ഇസ്രയേലിന്റെ അന്യായമായ അതിക്രമങ്ങള്‍ക്ക് അമേരിക്കയാണ് എല്ലാ ഒത്താശ്ശയും ചെയ്തു കൊടുക്കുന്നത്. ലോകസമാധാനത്തിന് തന്നെ ഭീഷണിയായി ഇത്തരം ഇസ്രയേല്‍ നടത്തുന്ന യുദ്ധവെറിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതികരിക്കണം.

ഭീകര ഇസ്രയേലിന്റെ യുദ്ധക്കൊതിക്കെതിരെ പി.ഡി.പി. തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രഡിഡൻ്റ് സൈതാലി കുട്ടി ചമ്രവട്ടം അദ്ധ്യക്ഷത വഹിച്ചു
ജില്ലാ ജോയിൻ സെക്രട്ടറി ഷംലിക് കടകശ്ശേരി, മണ്ഡലം സെക്രട്ടറി സലാം അതളൂർ സിദ്ധീഖ് മുസ്ലിയാർ സക്കീർ കൈനിക്കര സംസാരിച്ചു.
സൈതലവി കടകശ്ശേരി, മജീദ് അതളൂർ ജാഫർ അലി ഇ.പി ഹനീഫ നരിപ്പറമ്പ് പ്രതിഷേധത്തിന് നേതൃത്വം നൽകി.
മണ്ഡലം ജോയിൻ സെക്രട്ടറി ടി.വി.എം മുസ്ഥഫ സ്വാഗതവും ട്രഷറർ സുലൈമാൻ ബീരാഞ്ചിറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.